2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ആദിവാസി കോളനികളിൽ അനാശാസ്യ പ്രവർത്തനമെന്ന് മന്ത്രി

കൽപ്പറ്റ
ആദിവാസി കോളനികളിൽ പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തിയത് അനാശാസ്യ പ്രവർത്തനങ്ങൾ അടക്കം ഇല്ലാതാക്കാനെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ഇതൊരു കരുതൽ മാത്രമാണ്.
വിധുരയിലടക്കം കൗമാരക്കാരികളായ അഞ്ചിലധികം കുട്ടികളാണ് ആത്മഹത്യ ചെയ്തത്. ആരെയും പ്രവേശിപ്പിക്കാതിരിക്കില്ല. മാധ്യമങ്ങൾക്ക് അടക്കം കോളനികളിലേക്കു കടന്നുചെല്ലാം. എന്നാൽ റിസർച്ചെന്നും മറ്റും പറഞ്ഞ് കോളനികളിലെത്തി അവരെ ചൂഷണം ചെയ്യാനുള്ള ശ്രമങ്ങളെയാണ് എതിർക്കുന്നത്.

പലതരത്തിലുള്ള അനാശാസ്യ പ്രവർത്തനങ്ങളും കോളനികളിൽ നടക്കുന്നുണ്ട്. യുവാക്കൾ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നു. ഇക്കാരണങ്ങളെല്ലാം മുൻനിർത്തിയാണ് പൊലിസ്, വനം, എക്‌സൈസ് വകുപ്പുകളുടെയെല്ലാം നിർദേശം പരിഗണിച്ച് പട്ടികവർഗ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നത്. കോളനികളുടെ അധികാരമുള്ള ഉദ്യോഗസ്ഥന്റെ അനുമതിയോടെ ആർക്കും അങ്ങോട്ടുപോകാം.
ആദിവാസി സമൂഹത്തിൽനിന്നു തന്നെയാണ് നിയന്ത്രണം വേണമെന്ന ആവശ്യം ഉയർന്നുവന്നതെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം കോളനികളെ ആക്ഷേപിച്ചുള്ള മന്ത്രിയുടെ പ്രസ്താവന വീണ്ടും വിവാദങ്ങൾക്കു വഴിവച്ചേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.