2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആത്മീയ സദസ്സും ‘സുപ്രഭാതം’ ദിനപത്രം പ്രചാരണ കാമ്പയിനും സംഘടിപ്പിച്ചു

റിയാദ്. സുലൈ ഏരിയ എസ്.ഐ.സിയുടെ ആഭിമുഖ്യത്തിൽ
ആത്മീയ സദസ്സും ‘സുപ്രഭാതം’ ദിനപത്രം പ്രചാരണ കാമ്പയിനും സംഘടിപ്പിച്ചു.  ദുആ സദസ്സിന് ഉസ്താദ് ബഷീർ ഫൈസി ചുങ്കത്തറ നേതൃത്വം നൽകി. സുപ്രഭാതം ദിനപത്രം പ്രചാരണ കാമ്പയിയിന്റെ സുലൈ ഏരിയാ തല ഉദ്ഘാടനം
റിയാദ് സെൻട്രൽ കമ്മിറ്റി പ്രചരണ സമിതി കൺവീനർ റസാഖ് വളക്കൈ സുലൈ ഏരിയ ഓർഗനൈസിങ് സെക്രട്ടറി മുഹമ്മദ് ഷമീജിനെ സുപ്രഭാതം വരിക്കാരനായി ചേർത്ത് നിർവ്വഹിച്ചു.
 
ഏരിയ ആക്ടിങ്ങ് പ്രസിഡണ്ട് സൈനുൽ ആബിദ് മച്ചക്കുളം അദ്ധ്യക്ഷത വഹിച്ചു. ശമീർ പുത്തൂർ, ബഷീർ താമരശ്ശേരി, ജുനൈദ് മാവൂർ, ശിഫ് നാസ്, മുജീബ് പഴമള്ളൂർ, സിറാജ് ആമേരി, മജീദ് കൂടത്താൾ, ഉമ്മർ മീഞ്ചന്ത, അഷ്റഫ് ഇരിങ്ങാട്ടേരി, സലീം പുറായിൽ, ഷമീർ കെ പി, 
ശജീബ് തൃശൂർ തുടങ്ങിയവർ സംബന്ധിച്ചു.
ജനറൽ സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലം സ്വാഗതവും ഫാസിൽ കണ്ണൂർ നന്ദിയും പറഞ്ഞു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.