
കൊച്ചി: ആക്സിസ് ബാങ്കും എല്‍.ഐ.സിയും കൈകോര്‍ക്കുന്നു. എല്‍.ഐ.സിയുടെ 76.4 ശതമാനം മാര്‍ക്കറ്റ് ഓഹരികളും ആക്സിസ് ബാങ്കിന്റെ 70.4 ശതമാനം പ്രീമിയം ഓഹരികളും ഇതിനായി മാറ്റിവച്ചു.
ബാങ്കിന്റെ 3006 ശാഖകള്‍വഴി കസ്റ്റമേഴ്സിന് സേവനം ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ ബാങ്കിന്റെ ശാഖകള്‍ വഴി എല്‍ ഐ സിയുടെ ഉല്പന്നങ്ങള് വില്‍പ്പന നടത്തും.
രാജ്യത്തെ രണ്ട് പ്രമുഖസംരംഭങ്ങള് യോജിക്കുന്നതിലൂടെ രാജ്യത്തിന്റെ നിലവിലുള്ള സമൂഹ്യസംവിധാനത്തിന് തന്നെ അത് ഗുണകരമാകുമെന്ന് എല്‍.ഐ.സി എക്സിക്യൂട്ടീവ് ഡയരക്ടര്‍ മുഖേഷ് ഗുപ്ത പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എല്‍.ഐ.സിയുടെ ഇന്‍ഷുറന്‍സ് പദ്ധതികളില്‍ വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.
എല്‍.ഐ.സിയുടെ സഹകരണത്തിലൂടെ വലിയ വളര്‍ച്ചയുണ്ടാകുമെന്ന് ആക്സിസ് ബാങ്ക് റീടെയില്‍ ബാങ്കിങ് തലവന്‍ രാജീവ് ആനന്ദ് പറഞ്ഞു.