
കണ്ണൂര്‍: പാര്‍ട്ടി കേന്ദ്രത്തിലെത്തി അക്രമം നടത്തുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകുന്ന അനുഭവം ഉണ്ടാകരുതെന്ന വിവാദ പ്രസ്താവനയമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്.
ആക്രമണം നടത്താന്‍ പിന്നീട് തോന്നാത്ത രീതിയിലുള്ള പ്രതിരോധം ഉണ്ടാകണം. ആര്.എസ്.എസിനെതിരെ ജാഗ്രതപുലര്ത്താനാണ് കോടിയേരി ബാലകൃഷ്ണന് ആഹ്വാനം ചെയ്തതെന്നും ജയരാജന് പറഞ്ഞു.
അതല്ലാതെ കോടിയേരി അക്രമത്തിന് ആഹ്വാനം ചെയ്തെന്ന വ്യാഖ്യാനം തെറ്റാണെന്നും ജയരാജന് പറഞ്ഞു.
പയ്യന്നൂരിലെ ജനകീയ കൂട്ടായ്മയിലായിരുന്നു കോടിയേരിയുടെ പ്രസ്താവന.
Comments are closed for this post.