2021 January 17 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആകാശത്ത് വര്‍ണങ്ങള്‍ വരിയിച്ച് ‘കൈറ്റ് ഫെസ്റ്റിവല്‍’

കോവളം: കോവളം വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആകാശത്ത് വര്‍ണ്ണങ്ങള്‍ വിരിയിച്ച് നടന്ന ഇന്റര്‍ നാഷനല്‍ ”കൈറ്റ് ഫെസ്റ്റിവല്‍” ശ്രദ്ധേയമായി.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ”പട്ടം പറത്തല്‍” കാരോടൊപ്പം ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പങ്കാളിത്തവും സ്വദേശികളും വിദേശികളുമടക്കമുള്ള കാഴ്ചക്കാരില്‍ കൗതുകം വിടര്‍ത്തി. ഓട്ടിസം ബാധിച്ച ഭിന്ന ശേഷിക്കാരായ കുട്ടികളുടെ വിദ്യാഭ്യസത്തിന് മുന്‍തൂക്കം നല്‍കുന്ന ഹെല്‍പിംഗ് ഹാന്‍ഡ് ഓര്‍ഗനൈസേഷന്‍( എച്ച് 2ഒ) എന്ന ചാരിറ്റബില്‍ സംഘടനയാണ് ഇംഗ്ലണ്ട്, മലേഷ്യ ,തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പട്ടം പറത്തല്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കോവളം ബീച്ചില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റ് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ഫെസ്റ്റ് ഇന്ന് സമാപിക്കും.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.