ചെന്നൈ
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയായ ആംവെ ഇന്ത്യ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 757.77 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കണ്ടുകെട്ടി.
തമിഴ്‌നാട്ടിലെ ദിണ്ഡുക്കലിലെ ഭൂമി, ഫാക്ടറി കെട്ടിടം, പ്ലാന്റ്, യന്ത്രങ്ങൾ, വാഹനങ്ങൾ, ബാങ്ക് അക്കൗണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവ കണ്ടുകെട്ടിയവയിൽ പെടും. നേരത്തെയും ആംവെയുടെ 411.83 കോടിയുടെ ബാങ്ക് നിക്ഷേപം, 36 വിവിധ അക്കൗണ്ടുകളിൽ നിന്നായി 345.94 കോടി രൂപ എന്നിവയും നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. മാർക്കറ്റിലുള്ളതിനേക്കാൾ വില തങ്ങളുടെ ഉത്പന്നങ്ങൾക്ക് ആംവെ ഈടാക്കിയിരുന്നുവെന്ന് ഇ.ഡി പറഞ്ഞു. 2022-23 കാലയളവിൽ 27,562 കോടി രൂപയാണ് കമ്പനിയുടെ വരുമാനം.
Comments are closed for this post.