2023 December 08 Friday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അൽ അഖ്‌സയിലെ ഇസ്‌റാഈൽ കൈയേറ്റം അറബ് ലീഗ് ചർച്ചചെയ്യും

അമ്മാൻ (ജോർദാൻ)
മുസ്‌ലിംകൾ വളരെ പവിത്രമായി കരുതുന്ന അൽ അഖ്‌സ പള്ളിയിൽ വിശുദ്ധ റമദാനിൽ അതിക്രമങ്ങൾ നടത്തുകയും പ്രാർഥനയ്‌ക്കെത്തിയ വിശ്വാസികളെ ബലംപ്രയോഗിച്ച് പുറത്താക്കുകയും ചെയ്ത ഇസ്‌റാഈലി നടപടി അറബ് ലീഗ് ചർച്ചചെയ്യും. അറബ് ലീഗിന്റെ പ്രത്യേക സമിതി ഇതിനായി യോഗം ചേരും,
ജോർദാൻ അധ്യക്ഷതവഹിക്കുന്ന സമിതിയിൽ തുനീഷ്യ, അൽജീരിയ, സഊദി, ഫലസ്തീൻ, ഖത്തർ, ഈജിപ്ത്, മൊറോക്കൊ എന്നീ രാജ്യങ്ങൾ അംഗങ്ങളാണ്.
യു.എൻ രക്ഷാസമിതിയിലെ അംഗം എന്ന നിലയിൽ യു.എ.ഇയും സമിതിയിൽ ഉണ്ടാവുമെന്ന് ജോർദാൻ അറിയിച്ചു.
അതിനിടെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്‌റാഈലിനോടും ഫലസ്തീനോടും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഭ്യർഥിച്ചു. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെയും ഇസ്‌റാഈൽ പ്രസിഡന്റ് യെയർ ലാപിഡിനെയും ഫോണിൽ വിളിച്ച ബൈഡൻ ഇരുരാജ്യങ്ങളും ഒന്നിച്ചുപ്രവർത്തിക്കേണ്ട ആവശ്യകത ഊന്നിപ്പറഞ്ഞു. പിന്നാലെ ജോർദാൻ പ്രധാനമന്ത്രി ബിഷ്ർ അൽ ഖസാവ്‌നേഹിനെയും ബൈഡൻ ഫോണിൽ വിളിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.