
ന്യൂഡല്‍ഹി: ആം ആദ്മി മന്ത്രിസഭയിലെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാറിനെ ഡല്‍ഹി നിയമസഭയില്‍ നിന്നും പുറത്താക്കി. സന്ദീപുമായി ബന്ധപ്പെട്ട് അശ്ശീല ദൃശ്യങ്ങളടങ്ങിയ സിഡി ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയതെന്ന് അരവിന്ദ് കെജരിവാള്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. സിഡിയോടൊപ്പം 11 ഫോട്ടോകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
Recd "objectionable" CD of minister Sandeep Kr. AAP stands for propriety in public life. That can't be compromised(1/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
Removing him from Cabinet wid immediate effect(2/2)
— Arvind Kejriwal (@ArvindKejriwal) August 31, 2016
ആദര്‍ശങ്ങള്‍ നിറഞ്ഞ പാര്‍ട്ടിയാണ് ആംആദ്മി. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ച്ചയുമില്ല. അഴിമതി കാണിക്കുന്ന മന്ത്രിമാരെ വളരെ പെട്ടന്ന് പുറത്താക്കിയിട്ടുണ്ട്. അവരുടെ പദവിയോ സ്ഥാനമോ നോക്കാതെ തന്നെ ഇതിനുള്ള നടപടി എടുത്തിരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
സന്ദീപ് കുമാറിനെതിര അപകീര്‍ത്തിപരമായ ഒരു സി.ഡി മുഖ്യമന്ത്രിക്ക് ലഭിച്ചു. അരമണിക്കൂറിനുള്ളില്‍ തന്നെ നടപടിയെടുക്കുകയും ചെയ്തു. അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതായും സിസോദിയ പറഞ്ഞു.
കെജരിവാള്‍ മന്ത്രിസഭയിലെ ഏറ്റവും പ്രായ്ം കുറഞ്ഞ മന്ത്രിയായിരുന്നു സന്ദീപ് കുമാര്‍