
മുംബൈ: എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും പിന്നാലെ അവാര്‍ഡുകള്‍ തിരിച്ചു നല്കാന് കര്‍ഷകരും.
വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയിലെ മറാത്ത്വാഡയിലെ കര്‍ഷകരാണ് തങ്ങളെ ആദരിച്ചുകൊണ്ട് സസ്ഥാന സര്‍ക്കാര്‍ നല്കിയ അവാര്‍ഡുകള്‍ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വരള്‍ച്ച നേരിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബുദ്ധിശൂന്യമായ നടപടികള്‍ക്കെതിരേയും കര്‍ഷക ആത്മഹത്യകള്‍ തടയുന്നതിലുള്ള കഴിവുകേടിലും പ്രതിഷേധിച്ചാണ് അവാര്‍ഡുകള്‍ തിരികെ നല്കാന് തീരുമാനിച്ചതെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു.
നാരായണ്‍ ഘാട്കെ എന്ന 78 കാരന് തനിക്ക് 1983ല്‍ ലഭിച്ച അവാര്‍ഡ് തിരികെ നല്‍കിക്കൊണ്ട് ഇതിനു തുടക്കം കുറിച്ചുകഴിഞ്ഞു.
നൂതന കാര്‍ഷിക പദ്ധതികളിലൂടെ വിളവ് കൂട്ടിയതിന് സംസ്ഥാന ഗവര്‍ണറില്‍ നിന്നു ലഭിച്ച അവാര്‍ഡാണ് ഇദ്ദേഹം തിരികെ നല്‍കിയത്.