
പ്രതികൂല സാഹചര്യങ്ങളോടു പടപൊരുതി ജീവിതസ്വപ്നങ്ങളിലേക്കു പാറിയടുക്കുന്ന ഒരു പതിനെട്ടുകാരനെ കുറിച്ചുള്ള കുറിപ്പ് ‘ചിറകൊടിയാത്ത കിനാവുകള്‍'(ലക്കം 2013) വായിച്ചു. മുസമ്മില്‍ പുതിയ തലമുറയ്ക്കുള്ള പ്രചോദനമാണ്. സ്വപ്നങ്ങള്‍ക്കുമുന്‍പില്‍ വിലങ്ങുതടിയായി പലതരം പ്രതിബന്ധങ്ങള്‍ വന്നുംപോയുംകൊണ്ടിരിക്കും. എന്നാല്‍, അവയ്ക്കുമുന്നില്‍ പതറിനില്കാനുള്ളതല്ല. നമുക്കു വേണ്ടതു നാം പോരാടി നേടുക തന്നെ വേണം. നമ്മുടെ പോരാട്ടങ്ങള്‍ അംഗീകരിക്കപ്പെടുന്ന, അഭിനന്ദിക്കപ്പെടുന്ന, ആദരിക്കപ്പെടുന്ന ഒരു കാലം വരും. അതാണിപ്പോള്‍ മുസമ്മില്‍ നമുക്കു മുന്നില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു അപൂര്‍വ പ്രതിഭയെ കണ്ടെത്തി അവതരിപ്പിച്ചതിന് ലേഖകന്‍ അശ്റഫ് കൊണ്ടോട്ടി അഭിനന്ദനമര്‍ഹിക്കുന്നു.