2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഴിമതി: കര്‍ണാടക ഒന്നാമത്; കേരളത്തില്‍ കുറവ് നോട്ടു നിരോധനം അഴിമതി കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ സംസ്ഥാനങ്ങളില്‍ അഴിമതിയില്‍ കര്‍ണാടക ഒന്നാം സ്ഥാനത്ത്. സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസ് എന്ന എന്‍.ജി.ഒ രാജ്യത്തെ 20 സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ കേരളം ബഹുദൂരം പിറകിലാണ്.
പൊതുസേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടോ എന്നാണ് സംഘം ജനങ്ങള്‍ക്കിടയില്‍ അന്വേഷണം നടത്തിയത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് കര്‍ണാടകക്കു പിറകെ യഥാക്രമം വരുന്നത്. കേരളത്തിനു പുറമെ ഹിമാചല്‍പ്രദേശ്, ചത്തിസ്ഗഢിലും കുറഞ്ഞ അഴിമതിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നില്‍ ഒന്ന് വീട്ടുടമസ്ഥരും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി കൈക്കൂലി നല്‍കാന്‍ നിര്‍ബന്ധിതരായതായി റിപോര്‍ട്ട് പറയുന്നു.
3,000 പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. 2016 നവംബറിലെ നോട്ടുനിരോധനത്തെ തുടര്‍ന്ന് അഴിമതി കാര്യമായി കുറഞ്ഞതായും പകുതി പേരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.