
ന്യൂയോര്‍ക്ക്: അപകടകാരികളായ വൈറസ് നിമിച്ച് പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ അള്ജീരിയക്കാരന് അമേരിക്കയില്‍ 15 വര്‍ഷം തടവ്. അള്‍ജീരിയന്‍ ഹാക്കര്‍ ഹംസാ ബെന്ദലാജിനാണ് യു.എസ് കോടതി തടവിന് ശിക്ഷ വിധിച്ചത്.
60 വര്‍ഷം വരെ തടവിന് വിധിക്കപ്പെടാവുന്ന കേസില്‍ പ്രതി ഇളവ് അഭ്യര്‍ഥിച്ചാണ് ശിക്ഷാകാലാവധി കുറച്ചത്. ഹംസയും റഷ്യന്‍ ഹാക്കന്‍ പെനിനുമായി ചേര്‍ന്ന് നിര്‍മിച്ച വൈറസ് ബാധയേറ്റ് നിരവധി സ്ഥാപനങ്ങളിലെയും വെക്തികളുടെയും കംപ്യൂട്ടറുകള്‍ തകരാറിലായിരുന്നു.
ഹാക്കിങിലൂടെ ബാങ്കിലെ പണം മോഷ്ടിച്ചതിനും ഇവര്‍ക്കെതിരേ കേസുണ്ടായിരുന്നു. പെനിന് നേരത്തേ ശക്ഷ വിധിച്ചിരുന്നു.