2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അലിഗഡില്‍ പ്രവേശന നടപടികള്‍ ഒക്ടോബര്‍ 23 മുതല്‍

അലിഗഡ് മുസ്‌ലിം സര്‍വകലാശാല പ്രവേശന നടപടികള്‍ ഒക്ടോബര്‍ 23 മുതല്‍ ആരംഭിക്കും. കൊവിഡിനെ തുടര്‍ന്ന് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ നേരത്തെ മാറ്റിവച്ചിരുന്നു. കൊവിഡ് മാനദണ്ഡമനുസരിച്ചായിരിക്കും പ്രവേശന പരീക്ഷ നടക്കുക.

പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ മാസ്‌ക് ധരിച്ചിരിക്കണം. സാനിറ്റൈസര്‍ കരുതണം. സാമൂഹിക അകലം പാലിച്ചേ പരീക്ഷാ ഹാളിലേക്ക് പ്രവേശനമുണ്ടാകൂ. പനി ബാധിച്ചവര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ഇന്‍സുലേഷന്‍ റൂമുകള്‍ അനുവദിക്കുമെന്ന് കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍ മുജിബുള്ള സുബൈരി പറഞ്ഞു.ആദ്യ ഘട്ടമായ ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 10 വരെ ബി.എ, ബി.എസ്.സി, ബി.കോം, ബി.ഇ.ഡി, എം.ബി.എ എന്നിവയുള്‍പ്പെടെ നിരവധി കോഴ്‌സുകളിലേക്ക് പ്രവേശന പരീക്ഷ നടത്തും.

പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച് സര്‍വകലാശാലയുമായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ ആറാം ക്ലാസ് പ്രവേശനത്തിനുള്ള പ്രവേശനം ഒക്ടോബര്‍ 23 ന് നടക്കും. ഒക്ടോബര്‍ 27 ന് ഒന്‍പതാം ക്ലാസ് പ്രവേശനത്തിനുള്ള പരീക്ഷ നടക്കും.25 സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്രവേശന പരീക്ഷ നവംബര്‍ ഒന്നിന് നടക്കും.ശേഷിക്കുന്ന കോഴ്‌സുകളുടെ ഷെഡ്യൂള്‍ പിന്നീട് പ്രഖ്യാപിക്കും. പരീക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് തിയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.