2020 December 01 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അലാസ്‌ക ഉണരാന്‍ ഇനി 66 ദിവസം കഴിയും

അലാസ്‌ക: ഉത്ക്വിയാഗ്‌വിക് നഗരവാസികള്‍ ഉണരാന്‍ ഇനി 66 ദിവസങ്ങള്‍ കഴിയും. ബുധനാഴ്ചയാണ് അലാസ്‌ക്കയിലെ ഈ പട്ടണത്തില്‍ ധ്രുവരാവിന് തുടക്കമായിരിക്കുന്നത്. ഇനി ഇവിടെ സൂര്യന്‍ ഉദിക്കണമെങ്കില്‍ 2021 ജനുവരി 23 ആവേണ്ടിവരുമെന്നതിനാലാണ് ഉണരാന്‍ വൈകുമെന്നു പറയുന്നത്. പ്രദേശവാസികള്‍ എല്ലാ വര്‍ഷവും വിരുന്നെത്തുന്ന പ്രകൃതിയുടെ ഈ പ്രതിഭാസത്തെ അതിജീവിക്കാന്‍ വിറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉള്‍പ്പെടെയുള്ളവ സംഭരിച്ച് നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. ശൈത്യകാലത്താണ് സൂര്യന്‍ മറയുന്ന പ്രതിഭാസം സംഭവിക്കുന്നത്. ശൈത്യകാലത്ത് സൂര്യനില്‍നിന്ന് ദൂരേക്ക് ഭൂമി മാറിപോകുന്നതിനാലാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. 4,300 താമസക്കാര്‍ മാത്രമുള്ള ഈ നഗരം അമേരിക്കയുടെ വടക്കേയറ്റത്തായാണ് സ്ഥിതിചെയ്യുന്നത്

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.