2020 December 04 Friday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: അറബിക്കടലില്‍ വ്യാഴാഴ്ച രൂപപ്പെട്ട ന്യൂനമര്‍ദം ദുര്‍ബലമായതിനാല്‍ അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂമര്‍ദത്തിന് ശക്തികുറഞ്ഞതോടെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു. സംസ്ഥാനത്ത് എവിടെയും ഇന്ന് മഴ മുന്നറിയിപ്പുകളില്ല.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ നവംബറില്‍ ഇനി രണ്ടു ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍. 22നും 28നുമായാണ് ന്യൂനമര്‍ദത്തിന് സാധ്യത. 22ന് തമിഴ്‌നാടിനടുത്തായി രൂപപ്പെടുന്ന ന്യൂനമര്‍ദം 26ന് മുന്‍പ് ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുമെന്നുമാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീക്ഷണം. ചുഴലിക്കാറ്റായി മാറിയാല്‍ ഇതിന് മുറ പ്രകാരം ഇന്ത്യ നിര്‍ദേശിച്ച ‘ഗതി’ എന്ന പേരു ലഭിക്കും. എന്നാല്‍, തമിഴ്‌നാടിനെ സാരമായി തന്നെ ബാധിക്കാനിടയുള്ള ഈ ന്യൂനമര്‍ദം കേരളത്തിലേക്കെത്തുമോയെന്ന കാര്യത്തില്‍ വരും ദിവസങ്ങളിലേ വ്യക്തതയുണ്ടാകൂ. തുടര്‍ന്ന് 28 ആന്‍ഡമാന്‍ തീരത്തായി മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടുമെന്നും ഇതും തമിഴ്‌നാടിനെ ലക്ഷ്യമാക്കിയെത്താനാണ് സാധ്യതയെന്നും കാലവസ്ഥാ വിദഗ്ധര്‍ അറിയിച്ചു. കേരളത്തില്‍ വരുംദിവസങ്ങളില്‍ ശരാശരി മഴമാത്രമാണുണ്ടാകുക. മലയോര മേഖലകളില്‍ ഇടിയോട് കൂടിയ മഴയും പ്രതീക്ഷിക്കാം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.