2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അര നൂറ്റാണ്ട് കുളിക്കാതെ കഴിഞ്ഞു; കുളിച്ചപ്പോൾ മരണം കൊണ്ടുപോയി

തെഹ്‌റാന്‍ • ലോകത്തിലെ ഏറ്റവും ‘വൃത്തിഹീനന്‍’ എന്ന് അറിയപ്പെട്ടിരുന്ന ഇറാന്‍കാരന്‍ അമോ ഹാജി 94ാം വയസില്‍ അന്തരിച്ചു. അര നൂറ്റാണ്ടിലധികം കുളിക്കാതെ കഴിച്ചുകൂട്ടിയ അമോ ഹാജി ഏതാനും മാസം മുമ്പ് ആദ്യമായി ഒന്നു കുളിച്ചതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ, അതിനു തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു.
തെക്കന്‍ ഇറാനിലെ ഫാര്‍സിലെ ദെജ്ഗ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ഇറാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അസുഖം ബാധിക്കുമെന്ന് ഭയന്നാണ് ഹാജി കുളി ഒഴിവാക്കിയിരുന്നത്. എന്നാൽ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ഹാജിയെ ശൗചാലയത്തിലെത്തിച്ച് കുളിപ്പിച്ചു. ഇതിനു പിന്നാലെയാണ് മരണം. ഒറ്റയ്ക്കാണ് ഹാജി കഴിഞ്ഞുവന്നിരുന്നത്. 2013ല്‍ ‘അമോ ഹാജിയുടെ വിചിത്ര ജീവിതം’ എന്ന പേരില്‍ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News