2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അര്‍ണബിനെ വലച്ച് മഹാരാഷ്ട്ര നിയമസഭയും; നാലാമതും നോട്ടിസ്

മുംബൈ: റേറ്റിങ്ങിലെ കൃത്രിമം, പാല്‍ഗാറിലെ സന്യാസികളുടെ കൊലപാതകം വര്‍ഗീയമായി ചിത്രീകരിച്ച സംഭവം എന്നിവയില്‍ അന്വേഷണം നേരിടുന്ന റിപ്പബ്ലിക് ടി.വിയെ കുരുക്കു മഹാരാഷ്ട്ര നിയമസഭയും.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ശിവസേനാ നേതാവ് ശരത് പവാര്‍ എന്നിവര്‍ക്കെതിരേ നേരത്തെ നടത്തിയ അപകീര്‍ത്തി പരാമര്‍ശം, നിയമസഭയുടെ പ്രത്യേകാധികാരം ലഘിച്ചത് എന്നീ വിഷയങ്ങളില്‍ സഭാ സമിതിക്കു മുന്‍പാകെ ഹാജരാകണമെന്ന് അര്‍ണബ് ഗോസ്വാമിക്കു നാലാമതും നോട്ടിസയച്ചു.
നേരത്തെ മൂന്നു തവണ നോട്ടിസ് നല്‍കിയിട്ടും അര്‍ണബ് ഹാജരായിരുന്നില്ല. ഇതോടെയാണ് പത്തു മിനുട്ടിനുള്ളില്‍ ഹാജരാകണമെന്നും അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ഇന്നലെ ഉച്ചയ്ക്കു നോട്ടിസ് നല്‍കിയത്. അര്‍ണബ് ഹാജരായില്ല.
സഭാ സമിതിയുടെ നോട്ടിസ് ജനാധിപത്യ വിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുമെന്നുമാണ് റിപ്പബ്ലിക് ടി.വിയുടെ പ്രതികരണം.
അതേസമയം, പാല്‍ഗാറില്‍ സന്യാസികളെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം വര്‍ഗീയമായി ചിത്രീകരിച്ച കേസില്‍ ഇന്നലെ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, സാവകാശം ചോദിച്ചതിനാല്‍ ഈ മാസം 24ന് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.