2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അര്‍ജന്റീനയ്ക്കും ഇംഗ്ലണ്ടിനും ജയം; ചിലിക്ക് തോല്‍വി

ലണ്ടന്‍: അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളില്‍ വമ്പന്‍മാരായ അര്‍ജന്റീന, ഇംഗ്ലണ്ട്, ഉറുഗ്വെ ടീമുകള്‍ വിജയം കണ്ടപ്പോള്‍ ചിലിക്ക്  അപ്രതീക്ഷിത തോല്‍വി നേരിട്ടു. അര്‍ജന്റീന എതിരില്ലാത്ത ഒരു ഗോളിന് ഹോണ്ടുറാസിനെയും ഇംഗ്ലണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആസ്‌ത്രേലിയയെയും ഉറുഗ്വെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെയും പരാജയപ്പെടുത്തിയപ്പോള്‍ ജമൈക്ക ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ചിലിയെ വീഴ്ത്തിയത്.
ഹോണ്ടുറാസിനെതിരേ വമ്പന്‍ ജയമാണ് അര്‍ജന്റീന ലക്ഷ്യമിട്ടതെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് പരുക്കേറ്റത് അവരുടെ സ്‌കോറിങ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഗോണ്‍സാലോ ഹിഗ്വയ്ന്‍ 31ാം മിനുട്ടില്‍ നേടിയ ഗോളാണ് ടീമിന്റെ ജയമുറപ്പിച്ചത്.
64ാം മിനുട്ടിലാണ് മെസ്സിക്ക് പരുക്കേറ്റത്. ഇതോടെ താരത്തിന് കളത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ആസ്‌ത്രേലിയക്കെതിരേ റാഷ്‌ഫോര്‍ഡ്, വെയ്ന്‍ റൂണി എന്നിവരുടെ ഗോളാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്. ആസ്‌ത്രേലിയയുടെ ഗോള്‍ എറിക് ഡിയറിന്റെ സെല്‍ഫ് ഗോളായിരുന്നു.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്‌ക്കെതിരേ എഡിന്‍സന്‍ കവാനിയുടെ ഇരട്ടഗോളാണ് ഉറുഗ്വെയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ഉറുഗ്വെയുടെ ജയം. വെസിനോഉറുഗ്വെയുടെ മൂന്നാം ഗോള്‍ നേടി. ജോമാല്‍ വില്ല്യംസ് ട്രിനിഡാഡിന്റെ ആശ്വാസ ഗോള്‍ നേടി. നിലവിലെ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിക്കെതിരേ ഡൊണാള്‍ഡ്‌സന്‍, ഗ്രാന്‍ഡ് എന്നിവരുടെ ഗോളുകളാണ് ജമൈക്കയ്ക്ക് ജയം സമ്മാനിച്ചത്. ചിലിയുടെ ആശ്വാസ ഗോള്‍ നേടിയത് കാസ്റ്റിലോയാണ്.
മറ്റു മത്സരങ്ങളില്‍ ഹോളണ്ടിനെ അയര്‍ലന്‍ഡ് 1-1ന് സമനിലയില്‍ കുരുക്കിയപ്പോള്‍ ക്രോയേഷ്യ എതിരില്ലാത്ത ഒരു ഗോളിന് മാള്‍ഡോവയെ പരാജയപ്പെടുത്തി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.