ഇറ്റാനഗര്‍: അരുണാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി.ജെ.പി അധികാരം നിലനിര്‍ത്തി. 60 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 39 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഒന്‍പത് സീറ്റുകള്‍ ലഭിച്ചു. ജെ.ഡി.യു- 5, സ്വതന്ത്രര്‍- 2 എന്നിങ്ങനെയും വിജയിച്ചു. 2014 തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുമായി ഭരണത്തിലേറിയ കോണ്‍ഗ്രസിലെ 33 എം.എല്‍.എമാര്‍ പിന്നീട് മുഖ്യമന്ത്രി പെമാ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ പി.പി.പി എന്ന പാര്‍ട്ടിയിലും അവിടെനിന്ന് ബി.ജെ.പിയിലേക്കും ചേക്കേറി സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
ഇത്തവണയും പലമണ്ഡലങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടുതന്നെയാണ് ഏറ്റുമുട്ടിയത്. ഇത്തവണയും ബി.ജെ.പി അധികാരത്തിലേറുന്നതോടെ പെമാ ഖണ്ഡു തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബി.ജെ.പി അറിയിച്ചു.
Comments are closed for this post.