2023 March 26 Sunday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

അയ്യോ…നടുവേദനിക്കുന്നേ…

ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ നാം കടന്നുപോകുന്ന വ്യത്യസ്തമായ കാലഘട്ടങ്ങളും കാലാവസ്ഥകളും പഠനം, ജോലി, യാത്ര, ഭക്ഷണം, വിശ്രമം, ഉറക്കം എന്നിവയെല്ലാം ജീവിതശൈലിയുടെ ഭാഗമാണ്.

അതുകൊണ്ടുതന്നെ ഈ കാലഘട്ടങ്ങളിലെല്ലാം വ്യത്യസ്തമായ രോഗങ്ങളുണ്ടാവാം. ഇതില്‍ ഏറ്റവും മുന്‍പന്തിയിലാണ് നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍.

കുട്ടികളില്‍ വിദ്യാലയങ്ങളിലേക്കുള്ള ദീര്‍ഘദൂര യാത്രയും പുറത്തിടുന്ന പുസ്തകങ്ങളുടെ ബാഗും കായിക പരിശീലനത്തിനിടയില്‍ സംഭവിക്കുന്ന അശ്രദ്ധയും നട്ടെല്ലിന് വളവുണ്ടാക്കുന്നു. ഇത് ക്രമേണ നടുവേദനക്ക് കാരണമാകുന്നു.

80 ശതമാനത്തിലധികം യുവാക്കളും നടുവേദനക്കാരാണ്. ഐ.ടി മേഖലയിലുള്ളവര്‍, യുവാക്കളിലും യുവതികളിലും ദീര്‍ഘദൂരം ഇരുചക്രവാഹനം ഉപയോഗിക്കുന്നതും അശാസ്ത്രീയമായ ഹൈഹീല്‍ പാദരക്ഷകള്‍, ഷൂ, ഷോള്‍ഡര്‍ ബാഗ്, ലാപ്‌ടോപ് ബാഗ് എന്നിവയുടെ ഉപയോഗവും കഴുത്ത് വേദനയും നടുവേദനയും ഉണ്ടാക്കുന്നു.

വാഹനമോടിക്കുന്നവര്‍ ശരിയായ രീതിയില്‍ സീറ്റിലിരുന്നില്ലെങ്കില്‍ നട്ടെല്ലിനു സമ്മര്‍ദമേറും. സീറ്റുകളില്‍ ശരിയായി ചാരിയിരിക്കുന്നതാണ് നല്ലത്. പാന്റ്‌സിന്റെ ബാക്ക് പോക്കറ്റില്‍ കട്ടിയുള്ള പഴ്‌സ് (വാലറ്റ്)വച്ച് അതിന്മേല്‍ ഇരിക്കുന്നതും നട്ടെല്ലിന് വളവുണ്ടാക്കും.
ഉദ്യോഗസ്ഥരില്‍ ദീര്‍ഘദൂര യാത്ര, ദീര്‍ഘ സമയം ജോലി ചെയ്യല്‍, മുന്നോട്ട് ആഞ്ഞിരുന്ന് കമ്പ്യൂട്ടര്‍ കീപാഡ് ഉപയോഗിക്കല്‍, റൈറ്റിംഗ് പാഡിന്റെ സഹായമില്ലാതെ കുനിഞ്ഞിരുന്ന് മുന്നോട്ട് ആഞ്ഞിരുന്ന് ഫയലുകള്‍ നോക്കുന്നതും കുറിപ്പ് എഴുതുന്നതും പുറം വേദനക്കും റിവോള്‍വിങ് ചെയറുകളില്‍ കറങ്ങുന്നത് ഇടുപ്പസ്ഥി മുതല്‍ കഴുത്ത് വരെ സമ്മര്‍ദം ഉണ്ടാക്കുകയും കശേരുക്കള്‍ക്കിടയിലുള്ള ഡിസ്‌കിന് ഞെരുക്കം സംഭവിക്കുകയും ചെയ്യുന്നു.

ചിലര്‍ക്ക് നടുവേദനയോടു കൂടിയായിരിക്കാം കാലിന് വേദന വരുന്നത്. ഇതേപോലെ തന്നെ തല കുമ്പിട്ട് നിന്ന് ജോലി ചെയ്യുന്ന അധിക പേര്‍ക്കും കഴുത്തിലെ കശേരുക്കള്‍ക്കും ഡിസ്‌കിനും സമ്മര്‍ദം ഏറുകയും കൈകളിലേക്ക് വേദനയും തരിപ്പും അനുഭവപ്പെടുകയും ചെയ്യാം.

കൂലിവേല ചെയ്യുന്നവര്‍ക്കും തലച്ചുമട് എടുക്കുന്നവര്‍ക്കും ഇത്തരത്തില്‍ നടുവേദനയും കഴുത്ത് വേദനയും വരുവാന്‍ സാധ്യത കൂടുതലാണ്. ഒരേ രീതിയിലുള്ള ഇരുപ്പും കിടപ്പും ജോലിയുടെ സ്വഭാവവും നടുവേദനയ്ക്ക് കാരണമാകുന്നു.

തയ്യല്‍ ജീവനക്കാര്‍, സ്വര്‍ണപ്പണിക്കാര്‍ തുടങ്ങിയവര്‍ക്ക് വേണ്ടുന്ന വിശ്രമവും വ്യായാമവും ഇല്ലാതെ പോയാല്‍ നടുവേദന ഉണ്ടാകാം. പ്ലംബിംഗ്, വയറിംഗ്, പെയിന്റിംഗ് തുടങ്ങിയ മുകളിലേക്ക് അധികസമയം നോക്കിയും കൈ ഉയര്‍ത്തിയും ജോലി ചെയ്യേിവരുന്നവരില്‍ അധികവും കഴുത്ത് വേദനയും തോള്‍ വേദനയും അനുഭവപ്പെടും.

ഉദ്യോഗസ്ഥരായ വീട്ടമ്മമാരിലും അല്ലാത്തവരായ സ്ത്രീകളിലും നടുവേദന അനുഭവിക്കുന്നതായി കിട്ടുന്നുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന വീട്ടമ്മമാര്‍ യുവത്വം നഷ്ടപ്പെടുമ്പോള്‍ നടുവേദനാ രോഗികളായി മാറുന്നു. കുടുംബത്തെ പരിചരിക്കുക എന്ന മഹത്തായ ഉത്തരവദിത്വം നിറവേറ്റുമ്പോള്‍ സ്വന്തം ശരീരത്തെ പരിചരിക്കാന്‍ ഇവരില്‍ പലരും മറക്കും.

അതുകൊണ്ടുതന്നെ വിശ്രമമില്ലാത്ത ജോലി അവരുടെ ആരോഗ്യത്തെ മൊത്തം ബാധിക്കുന്നതോടൊപ്പം ഏറ്റവും കൂടുതലായി ബാധിക്കുന്നത് നട്ടെല്ലിന്റെയും മുട്ടുകളുടെയും ആരോഗ്യത്തെയാണ്. ഇവരില്‍ അസ്ഥി തേയ്മാനം വളരെയധികം കുറവരുന്നു.

മുലയൂട്ടുന്ന അമ്മമാര്‍ ഇപ്പോള്‍ ഒരുവശം ചെരിഞ്ഞ് കിടന്ന് മാത്രം കുഞ്ഞിനെ മുലയൂട്ടുന്നതായി കണ്ടുവരുന്നു. വലതു വശത്തേക്ക് ചെരിഞ്ഞ് കിടക്കുന്ന അമ്മയുടെ സ്ഥിരസ്വഭാവം ഇടുപ്പസ്ഥി തേയ്മാനത്തിന് കാരണമാകുന്നു. ഇരുന്ന് മുലയൂട്ടുന്നതാണ് ഏറ്റവും ഉത്തമം.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.