2021 December 06 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അമ്പിലേരിയില്‍ രാജ്യാന്തര ഇന്‍ഡോര്‍ സ്റ്റേഡിയം

അമ്പിലേരിയില്‍ ശ്രീ. ഓംകാരനാഥന്‍ മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പുരോഗമിക്കുന്നു. കല്‍പ്പറ്റ നഗരസഭയുടെ കൈവശമുള്ള അമ്പിലേരിയിലെ നാലേക്കര്‍ സ്ഥലത്ത് രാജ്യാന്തര നിലവാരത്തോടെ 40 കോടി രൂപ ചെലവിലാണ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. നിലവില്‍ ഒന്നാംഘട്ടത്തിന്റെ നിര്‍മാണമാണ് നടക്കുന്നത്. 36.86 കോടിയുടെ സാങ്കേതിക അനുമതി ലഭിക്കുകയും പ്രവൃത്തികള്‍ 40 ശതമാനം പൂര്‍ത്തീകരിക്കുകയും ചെയ്തു. സ്റ്റേഡിയത്തില്‍ 5000 പേരെ ഉള്‍ക്കൊള്ളാനാകും.
11 ഗെയിംസ് ഇനങ്ങളില്‍ ഒരേസമയം പരിശീലനം നടത്താനുള്ള സൗകര്യം ഇവിടെയുണ്ടാകും.

ബാസ്‌ക്കറ്റ്ബാള്‍ കോര്‍ട്ട്, വോളിബാള്‍ കോര്‍ട്ട്, മൂന്നു ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, മൂന്ന് ടേബിള്‍ ടെന്നിസ് കോര്‍ട്ടുകള്‍, ജൂഡോ, ത്വയ്‌കോന്‍ഡോ, ഗുസ്തി, ഷൂട്ടിങ് റേഞ്ച് എന്നിവയും ചുറ്റുവശങ്ങളിലായി ഗാലറിയും ഒരുക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.