2022 July 06 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അമ്പാടിമുക്കിലെ ഗണേശോത്സവം: സി.പി.എം പിന്‍മാറി

 

കണ്ണൂര്‍: തളാപ്പ് അമ്പാടി മുക്കില്‍ നടത്തിവരുന്ന ഗണേശോത്സവത്തില്‍ നിന്നും ഇക്കുറി സി.പി.എം പിന്‍മാറി. ബി.ജെ.പി വിട്ടു സി.പി. എമ്മില്‍ ചേര്‍ന്ന പ്രവര്‍ത്തകരാണ് തളാപ്പ് അമ്പാടി മുക്കില്‍ കഴിഞ്ഞ തവണ ഗണേശോത്സവം നടത്തിയത്.
ഇതുവിജയിപ്പിക്കുന്നതിനായി സി.പി. എം ജില്ലാസെക്രട്ടറി പി.ജയരാജനടക്കമുള്ള നേതാക്കള്‍ പരസ്യമായി രംഗത്തിറക്കിയിരുന്നു. സി. പി. എം കണ്ണൂര്‍ ജില്ലാനേതൃത്വം നടത്തിയ ബദല്‍ ഗണേശോത്സവവുമായി ബന്ധപ്പെട്ട് വലിയചര്‍ച്ചകളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്. ഇതു പാര്‍ട്ടിക്കിടയിലും ഭിന്നതയുണ്ടാക്കി. ഈ സാഹചര്യത്തിലാണ് ഇക്കുറി ഗണേശോത്സവം നടത്തേണ്ടതില്ലെന്ന തീരുമാനമെടുത്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.