2020 December 02 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഭിഭാഷക ഭേദഗതി ബില്ലിനെതിരേ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ

 

ന്യൂഡല്‍ഹി: അഭിഭാഷക ഭേദഗതി ബില്ല് 2017 കിരാതവും അഭിഭാഷക വിരുദ്ധവുമാണെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. കര്‍ക്കശമായ നിയമങ്ങള്‍ അടങ്ങിയ 2017ലെ ഭേദഗതി ഒഴിവാക്കണമെന്ന് ഡല്‍ഹിയില്‍ നടന്ന ബാര്‍ കൗണ്‍സിലിന്റെയും വിവിധ ഹൈക്കോടതികളിലെ ബാര്‍ അസോസിയേഷനുകളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബാര്‍ കൗണ്‍സില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇതിന്റെ മുന്നോടിയായി ഏപ്രില്‍ 21ന് ഉച്ചക്കുശേഷം കോടതി ജോലികള്‍ ബഹിഷ്‌കരിക്കാന്‍ ബാര്‍ കൗണ്‍സിലും ബാര്‍ അസോസിഷേനുകളും എല്ലാ അഭിഭാഷകരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സമ്പ്രദായം പുനസ്ഥാപിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.