കൊച്ചി
അഭിഭാഷകനെ മർദിച്ചയാളെ അതുവഴിയെത്തിയ ജഡ്ജി പൊലിസിൽ ഏൽപ്പിച്ചു. എറണാകുളം ഫോർ ഷോർ റോഡിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. ഹൈക്കോടതിയിലിലേക്ക് കാറിൽ പോകുവേ അഡ്വ. ലിയോ ലൂക്കോസിനാണ് മർദനമേറ്റത്.
ലിയോ സഞ്ചരിച്ചിരുന്ന കാറിൻ്റെ പിൻവശത്ത് മറ്റൊരു കാർ ഇടിച്ചിരുന്നു. പിന്നാലെ ഇതിലുണ്ടായിരുന്ന ആൾ ഇറങ്ങി വന്ന് മുഖത്തടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് അക്രമം നടത്തിയത്. ഇതിനിടെ അതുവഴി എത്തിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് കൂടെ ഉണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോട് മർദിച്ചയാളെ പിടിച്ചു മാറ്റാനും പൊലിസിന് കൈമാറാനും നിർദേശിക്കുകയായിരുന്നു. മർദനത്തിൽ അഭിഭാഷകൻ്റെ ശ്രവണശേഷിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റ അഭിഭാഷകൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments are closed for this post.