കൊല്ലം: മുന്‍ രാഷ്ട്രപതിയും രാജ്യത്തെ മിസൈല്‍ ടെക്‌നോളജിയുടെ പിതാവുമായ അബ്ദുല്‍കലാമിന്റെ ഒന്നാം ചരമവര്‍ഷികമായ ഇന്ന് അദ്ദേഹത്തെ് ലോകം അനുസ്മരിക്കുമ്പോള്‍ തന്റെ പുസ്തകം കലാമിന്റെ സ്മരണയ്ക്കു സമര്‍പ്പിക്കുകയാണ് മുഹമ്മദ് ഷാഫി.
ചരിത്രത്തിലേക്കു നടന്നുകയറിയ, ഒരുപാട് സ്വപ്നങ്ങള്‍ കണ്ട, കാണാന്‍ പഠിപ്പിച്ച ബുഹുമുഖപ്രതിഭയെക്കുറിച്ചു മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് ഷാഫി എഴുതിയ പുസ്തകമാണ് ‘അറിഞ്ഞതും അറിയാത്തതുമായ കലാം’. ജനനം മുതല്‍ മരണം വരെ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പുറകെ നടന്ന് ഒപ്പിയെടുത്തതുപോലെയുള്ള 166 ഓളം അധ്യായങ്ങള്‍ ആണ് പുസ്തകത്തില്‍.
മാധ്യമ റിപ്പോര്‍ട്ടിങ് രൂപത്തില്‍ ആണ് 240 ലധികം പേജുകളില്‍ എ.പി.ജെ അബ്ദുല്‍ കലാം എന്ന മഹാപ്രതിഭയുടെ ജീവിതമുഹൂര്‍ത്തങ്ങള്‍ പുസ്തകത്തില്‍ ഇടം പിടിച്ചിരിക്കുന്നത്.
കേരളത്തോട് ഒരുപാട് ഇഷ്ടമുണ്ടായിരുന്ന, പ്രത്യേകിച്ചും തിരുവനന്തപുരത്തെ ഏറെ പ്രണയിച്ചിരുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരെയും അധ്യായങ്ങളില്‍ എടുത്തുപറയുന്നുണ്ട്.
പാലക്കാടുമായുള്ള ആത്മബന്ധത്തിന്റെ കഥയും കേരളത്തിലെ സര്‍വകലാശാലകള്‍ സന്ദര്‍ശിച്ചതും നെഹ്‌റുവിന് ശേഷം കുട്ടികളെ ഒരുപാട് സ്‌നേഹിച്ചതുമായ കഥകള്‍ പുസ്തകത്തിന്റെ പല ഭാഗത്തുമുണ്ട്. വി. മധുസൂദനന്‍ നായരുടെ കവിതയും റെയ്‌സിന കുന്നിലെ രാഷ്ട്രപതി ഭവനില്‍ നിറഞ്ഞുനിന്നിരുന്ന സംഗീതവിരുന്നുമൊക്കെ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു.
ചരമവാര്‍ഷിക ദിനാചരണത്തിന് മുന്നോടിയായി പുസ്തകത്തിന്റെ കൈയെഴുത്ത് പ്രതി ജൂലൈ 9നു കലാമിന്റെ വസതിയായ രാമേശ്വരത്തെ ഹൗസ് ഓഫ് കലാമില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തിരുന്നു. അബ്ദുല്‍ കലാമിന്റെ ജ്യേഷ്ഠന്‍ മുത്തു മീരാന്‍ ലബ്ബ മരയ്ക്കാരുടെ മകള്‍ എം നസീമ മരയ്ക്കാര്‍ മുഹമ്മദ് ഷാഫിയില്‍ നിന്ന് ഏറ്റുവാങ്ങി.
ചെറുമകന്‍ എം.ജെ.ഷേയ്ഖ് സലിം, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കലാപ്രേമി ബഷീര്‍, ഹോര്‍ഡ് പബ്ലിക്കേഷന്‍സ് കൂട്ടായ്മ സെക്രട്ടറി ഹരികൃഷ്ണന്‍, ജോ. സെക്രട്ടറി റഷീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇക്കഴിഞ്ഞ 24ന് തിരുവനന്തപുരത്ത് പുസ്തകപ്രകാശനവും നടന്നു.
Comments are closed for this post.