
കുന്ദൂസ്: അഫ്ഗാനിസ്താനിലെ കുന്ദൂസില്‍ താലിബാന് ആക്രമണം. ആര്ധരാത്രിയോടെയാണ് ആക്രമണം. പ്രസിഡന്റ് അഷ്റഫ് ഖാനി ബ്രസല്‍സില്‍ മറ്റു രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ആക്രമണം. സംഭവത്തില്‍ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
2001ല്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം താലിബാന് പിടിച്ചെടുത്ത നഗരമാണ് കുണ്ടൂസ്. യുദ്ധം മൂലം നാശനഷ്ടങ്ങള്‍ ഏറെ ഉണ്ടായിരിക്കുന്ന അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനായി അന്താരാഷ്ട്ര സമൂഹത്തിന്റെ സാമ്പത്തിക സഹായം ഉറപ്പുവരുത്താനാണ് ഖാനി ബ്രസല്‍സില്‍ ലോകനേതാക്കളുമായി കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.
യുറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്ക്, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്. യു.എസ് ആക്രമണത്തിന് ശേഷം കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി തീവ്രവാദ സംഘടനകളുടെ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് അഫ്ഗാനിസ്ഥാന്.
Comments are closed for this post.