
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 10പേര് കൊല്ലപ്പെട്ടു. താലിബാന് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. സ്ഫോടകവസ്തുക്കള്‍ ദേഹത്ത് ഘടിപ്പിച്ചെത്തിയ ചാവേര്‍ കാബൂളിലെ കോടതി ജീവനക്കാര്‍ സഞ്ചരിച്ച വാഹനത്തിന് സമീപമെത്തിയാണ് സ്വയം പൊട്ടിത്തെറിച്ചത്.
പഗ്മാന്‍ ജില്ലയിലുണ്ടായ അപകടത്തില്‍ 10 പേരുടെ മരണം സ്ഥിരീകരിച്ചതായി അഫ്ഗാന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും നാല് പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനകളൊന്നും ഏറ്റെടുത്ത് മുന്നോട്ട് വന്നില്ലെങ്കിലും താലിബാന് കലാപകാരികള്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാന് സുരക്ഷ സൈന്യം കരുതുന്നത്.
ഹൈബത്തുല്ലയെ പുതിയ താലിബാന് തലവനായി പ്രഖ്യാപിച്ചതിന് ശേഷമാണ് ആക്രമണം നടത്തിയത്. യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ മുന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ ശനിയാഴ്ച കൊല്ലപ്പെട്ടിരുന്നു.
Comments are closed for this post.