
ബഗ്ദാദ്: അഫ്ഗാനിസ്ഥാനിലെ ഹെല്‍മന്ദ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ടുദിവസമായി നടക്കുന്ന ഏറ്റുമുട്ടലില്‍ 50 പൊലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനിസ്ഥാനിലാണ് താലിബാന് തീവ്രവാദികള്‍ പൊലിസിനെ ലക്ഷ്യംവച്ച് ആക്രമണം നടത്തിയത്. മുന്‍ വര്‍ഷങ്ങളില്‍ താലിബാന് സുപ്രധാന ആക്രമണങ്ങള്‍ നടത്തിയ പ്രദേശമാണ് ഹെല്‍മന്ദ് പ്രവിശ്യ.
തിങ്കളാഴ്ച 24 ഓഫിസര്‍മാരും ഞായറാഴ്ച 33 പേരും കൊല്ലപ്പെട്ടതായി മേഖലാ പൊലിസ് കമാന്‍ഡര്‍ ഇസ്്മത്തുല്ല വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 40 ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ലഷ്കര്‍ ഗാ എന്ന പ്രദേശത്തേക്ക് കടക്കാന്‍ താലിബാന് നടത്തിയ ശ്രമമാണ് ആക്രമണത്തിനു പിന്നില്‍. കഴിഞ്ഞ ദിവസം രാത്രി ഇവിടെ കനത്ത വെടിവയ്പ് നടന്നു. നഗരത്തിന്റെ രണ്ടു കിലോമീറ്റര്‍ പരിധിയില്‍ താലിബാന് എത്തിയതായും കടുത്ത ആക്രമണമാണ് നടക്കുന്നതെന്നും ഹെല്‍മന്ദ് എം.പി മുഹമ്മദ് കരീം അടല്‍ പറഞ്ഞു. നാലു സര്‍ക്കാര്‍ പോസ്റ്റുകള്‍ താലിബാന് തകര്‍ത്തു. തലസ്ഥാനമായ കാബൂളിലേക്കുള്ള പ്രധാന റോഡുകളെല്ലാം താലിബാന് ബ്ലോക്ക് ചെയ്തു. സമീപ പ്രദേശമായ കാണ്ഡഹാറിലേക്കും ഹെല്‍മന്ദ് പ്രവിശ്യയെ ബന്ധിപ്പിക്കുന്ന റോഡുകളും തടസപ്പെടുത്തിയെന്ന് മുഹമ്മദ് കരീം പറഞ്ഞു.
താലിബാനെതിരേ പോരാടുന്ന കരസേനയെ സഹായിക്കാന്‍ സൈനിക ഹെലികോപ്ടറുകളും പടക്കപ്പലുകളും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ നഷ്ടമായ സര്‍ക്കാര്‍ പോസ്റ്റുകള്‍ തിരിച്ചുപിടിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടില്ല. കാബൂളില്‍ നിന്ന് കൂടുതല്‍ സേനയെ വരുത്താനാണ് സര്‍ക്കാര്‍ നീക്കം.
Comments are closed for this post.