
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലയിലെ വിവിധ ഐ.ടി.ഐ.കളിലേക്ക് അപ്രന്റീസ് ക്ലാര്‍ക്കുമാരുടെ ഒന്‍പത് ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ബിരുദധാരികളും ഡി.സി.എ/സി.ഒ.പി.എയും മലയാളം കമ്പ്യൂട്ടിംഗ് പരിജ്ഞാനമുള്ളവരുമായ പട്ടികജാതി യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ നിരക്കില്‍ ഓണറേറിയം നല്‍കും. താത്പര്യമുള്ളവര്‍ അപേക്ഷ ജാതി, വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 20ന് രാവിലെ പത്ത് മണിക്ക് നടക്കുന്ന വാക്ക്ഇന്ഇന്റര്വ്യൂവില് പങ്കെടുക്കുന്നതിനായി പട്ടികജാതി വികസന വകുപ്പ് ദക്ഷിണമേഖലാ ട്രെയിനിംഗ് ഇന്‍സ്പെകടര്‍ ഓഫീസ്, അയ്യങ്കാളി ഭവന് (നാലാം നില), കനകനഗര്‍, വെള്ളയമ്പലം, കവടിയാര്‍ പി.ഒ, തിരുവനന്തപുരം എന്ന ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ : 0471 2316680