
പുല്‍പ്പള്ളി: പുല്‍പ്പള്ളി മാരപ്പന്മൂല താന്നിക്കല്‍ അപ്പച്ചന്റെ വാഴതോട്ടത്തില്‍ പെയിന്റഡ് ബാറ്റ് എന്ന അപൂര്‍വ ഇനം വവ്വാലിനെ കണ്ടെത്തി.
ഉണങ്ങിയ വാഴ ഇലകളുടെ ഇടയില്‍ നിന്നാണ് മൂന്ന് വവ്വാലുകളെ കണ്ടെത്തിയത്. വയനാട്ടില്‍ അപൂര്‍വമായാണ് ഇത്തരം വവ്വാലുകളെ കാണുന്നത്. 16 വര്‍ഷം മുമ്പ് തായ്ലന്ഡിലാണ് ഇത്തരം വവ്വാലുകളെ ആദ്യമായി കണ്ടെത്തിയത്.
ഇതിന്റെ ശരീരത്തിന്റെയും ചിറകിന്റെയും നീളം തുല്യമായിരിക്കും. ഏകദേശം മൂന്ന് മുതല്‍ 5.5 സെന്റിമീറ്റര്‍ വരെയാണ് ഇതിന്റെ നീളം. അപൂര്‍വയിനം വവ്വാലുകളെ കാണാന്‍ നിരവധി ആളുകളാണ് അപ്പച്ചന്റെ വീട്ടിലെത്തുന്നത്.