
ഇന്നലെ വാര്‍ത്ത ചാനലുകളിലൂടെയൊന്ന് ഓട്ടപ്രദിക്ഷണം നടത്തുമ്പോള്‍ ആദ്യം കേട്ട വാര്‍ത്ത തൊണ്ണൂറു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവനെ പൊലിസ് പിടിച്ചതും വൃദ്ധയായ സ്ത്രീയുടെ രോദനത്തോടെയുള്ള വിവരണവുമായിരുന്നു. ഇതുകേട്ടതിന് തൊട്ടുപിറകെ വരുന്നു അടുത്ത മാനഭംഗ വാര്‍ത്ത! തൃശൂരില്‍ പതിനഞ്ചു വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്തവരെ പിടികൂടിയതും പിതാവ് മകളെ പീഡിപ്പിച്ച വാര്‍ത്തയും. തീര്‍ന്നില്ല കുറ്റകൃത്യങ്ങളുടെ നീണ്ടനിര. തൃശൂരില്‍ ഒരു യുവാവിനെ വീട്ടുകാരുടെ മുന്നില്‍ വച്ച് ആക്രമിച്ച് തട്ടിക്കൊണ്ടു പോയതും കുറ്റവാളികള്‍ പിടിയിലാവുന്നതുമായിരുന്നു അടുത്ത ബ്രേക്കിങ് ന്യൂസ്.
പത്രദൃശ്യ മാധ്യമങ്ങളിലെ പകുതിയിലധികം വാര്‍ത്തകളും സാക്ഷര കൈരളിയുടെ പേക്കൂത്തുകളുടെ വാര്‍ത്തകളാണ്. തിന്മകളെ പ്രതിരോധിക്കാന്‍ ആര്‍ക്കും സൗകര്യമില്ലാതാകുന്നതാണ് അപടകടകരം. തിന്മകള് അരങ്ങുവാഴുന്നതില് പൊതുസമൂഹത്തിന്റെ നിസംഗത വലിയൊരു കാരണമാണ്.
അന്‍വര്‍ കണ്ണീരി അമ്മിനിക്കാട്