2022 May 24 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അന്‍പതുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍

പത്തനംതിട്ട: അര്‍ധരാത്രി വീടിനു പുറത്തിറങ്ങിയ മധ്യവയസ്‌കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി കോന്നിയില്‍ പിടിയില്‍. മെഡിക്കല്‍ കോളജ് നിര്‍മാണത്തിനെത്തിയ പശ്ചിമ ബംഗാള്‍ ബൈഡിയപൂര് ജില്ലക്കാരനായ ക്രോദീബ് (23) ആണ് പിടിയിലായത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. കോന്നിയിലെ പുതിയ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് എത്തിയതാണ് ക്രോദീബ്. നിര്‍മാണ ജോലികള്‍ നടന്നുവരുന്ന നെടുമ്പാറയിലെ വീട്ടില്‍ താമസിക്കുന്ന അന്‍പതുകാരിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആക്രമണത്തിനിരയായ മധ്യവയസ്‌കയെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.