2021 April 18 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അന്‍ഡ്രോയിഡ് ന്യൂഗട്ട് പതിപ്പ് ഓഗസ്റ്റ് 22 ന്

ആന്‍ഡ്രോയിഡ് പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് 7.0 ന്യൂഗട്ട് പുറത്തിറങ്ങുന്ന തിയ്യതി പുറത്തായി. വമ്പന്‍ പ്രത്യേകതകളുമായി ഓഗസ്റ്റ് 22 ന് പുറത്തിറക്കുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. നെക്‌സസ് ഹൗവേയ് 6പി, എല്‍.ജി, നെക്‌സസ് 5എക്‌സ് എന്നിവയിലാണ് ന്യൂഗട്ട് വേര്‍ഷന്‍ എത്തുകയെന്നാണ് പ്രമുഖ മൊബൈല്‍ വിദഗ്ധരായ ടെലസ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

android-nougat-icon

മലയാളികളുടെ നെയ്യപ്പെത്തെ തോല്‍പ്പിച്ചാണ ന്യൂഗട്ട് ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പിന്റെ പേര് സ്വന്തമാക്കിയത്. ന്യൂട്ടെല്ലയാകും ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്ന പേരെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഗൂഗിള്‍ ആസ്ഥാനത്ത് നടന്ന അനാച്ഛാദന ചടങ്ങിലാണ് ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ട് എന്ന പേര് പ്രഖ്യാപിച്ചത്. പരിഷ്‌കരിച്ച് നോട്ടിഫിക്കേഷന്‍ ഷെയ്ഡും സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍്ട്ടിടാസ്‌കിങുമൊക്കെയുള്ളതാണ് പുതിയ ആന്‍ഡ്രോയിഡ്. പഞ്ഞിമിഠായി മാഷ്മലോയുടെ പേരായിരുന്നു കഴിഞ്ഞ പതിപ്പിന് നല്‍കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.