ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി
ബംഗളൂരു: പ്രതികള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ യൂസര്‍ നെയിമും പാസ്‌വേഡും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈവശം വയ്ക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി. അന്വേഷണത്തിന് വേണ്ടി ആവശ്യമായ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. അതിന് ശേഷം യൂസര്‍നെയിമും പാസ്‌വേഡും മാറ്റി ഉപയോഗിക്കാന്‍ പ്രതികള്‍ക്ക് തിരികെ നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പവര്‍ ടി.വി ന്യൂസ് ചാനല്‍ മാനേജിങ് ഡയരക്ടര്‍ രാകേഷ് ഷെട്ടി നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് സുരാജ് ഗോവിന്ദ് രാജിന്റെ സിംഗിള്‍ ബെഞ്ചിന്റെ ഇടപെടല്‍. തനിക്കെതിരായ പൊലിസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് രാകേഷ് ഷെട്ടി കോടതിയെ സമീപിച്ചത്.
കര്‍ണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയ്‌ക്കെതിരേ തുടര്‍ച്ചയായ അഴിമതി വാര്‍ത്തകള്‍ സംപ്രേഷണംചെയ്തതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരേ പൊലിസ് കേസെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് ഇദ്ദേഹത്തിന്റെ യൂട്യൂബ്, ഫേസ്ബുക്ക് അക്കൗണ്ടുകളുടെ യൂസര്‍ നെയിമും പാസ്‌വേഡും ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇവ മാറ്റിയശേഷം തിരിച്ചുനല്‍കാതിരിക്കുകയും ചെയ്തു. ഇതോടെയാണ് ഷെട്ടി ഹരജി നല്‍കിയത്. ഏഴുദിവസത്തിനുള്ളില്‍ അവയെല്ലാം തിരികെ ഏല്‍പ്പിക്കാനും ഹൈക്കോടതി കര്‍ണാടക ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കി.
Comments are closed for this post.