2021 December 05 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍: പ്രമുഖരെല്ലാം വിജയിച്ചു കയറി

പാരിസ്: അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഫ്രാന്‍സ്, ഇറ്റലി, പോര്‍ച്ചുഗല്‍, ബ്രസീല്‍, കൊളംബിയ ടീമുകള്‍ക്ക് വിജയം.  ഫ്രാന്‍സ്- ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ 3-2നു കീഴടക്കി യൂറോയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമാക്കി. 57ാം മിനുട്ടില്‍ പെല്ലെ നേടിയ ഗോളില്‍ ഇറ്റലി- സ്‌കോട്‌ലന്‍ഡിനെ 1-0ത്തിനു പരാജയപ്പെടുത്തി. നോര്‍വയെ 3-0ത്തിനു കീഴടക്കിയാണ് പോര്‍ച്ചുഗല്‍ വിജയമാഘോഷിച്ചത്. മറ്റൊരു മത്സരത്തില്‍ സ്വീഡനെ സ്ലോവേനിയ ഗോള്‍രഹിത സമനിലയില്‍ തളച്ചു.
കോപ്പയ്ക്കു മുന്നോടിയായുള്ള മത്സരത്തില്‍  ബ്രസീല്‍ 2-0ത്തിനു പനാമയെ പരാജയപ്പെടുത്തി. രണ്ടാം മിനുട്ടില്‍ ജൊവാനും 73ാം മിനുട്ടില്‍ ഗബ്രിയേലും ബ്രസീലിനായി ഗോളുകള്‍ നേടി. കൊളംബിയ 3-1നു ഹെയ്തിയെ കീഴടക്കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.