
ഇഡോമെനി: രാജ്യത്ത് അനധികൃത ക്യാംപില്‍ തങ്ങുന്ന അഭയാര്‍ഥികളെ നീക്കാന്‍ ഗ്രീസ് നടപടി തുടങ്ങി. മാസിഡോണിയ അതിര്‍ത്തിയിലെ ഇഡോമെനിയിലെ അഭയാര്‍ഥി ക്യാംപില്‍നിന്നു നിരവധിപേരെ പൊലിസ് സഹായത്തോടെ മാറ്റി.
400 കലാപവിരുദ്ധ പൊലിസിനെ ഇതിനായി ഇവിടെ നിയോഗിച്ചു. എന്നാല്‍, അഭയാര്‍ഥികളെ തിരിച്ചയക്കാന്‍ പൊലിസ് ബലം പ്രയോഗിക്കില്ലെന്ന് അഭയാര്‍ഥി പ്രതിസന്ധി വിഭാഗം സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഒരാഴ്ച മുതല്‍ പത്തു ദിവസത്തിനുള്ളില്‍ അനധികൃത അഭയാര്‍ഥികളെ അതിര്ത്തികടത്താനാണ് തീരുമാനം. സിറിയ, അഫ്്ഗാനിസ്താന്, ഇറാഖ് എന്നിവിടങ്ങളില്‍നിന്നുള്ള 8,400 അഭയാര്‍ഥികളാണ് വടക്കന്‍ യൂറോപ്പിനെ ലക്ഷ്യംവച്ച് ഇഡോമെനിയിലെ ക്യാംപില്‍ കഴിയുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ മാസിഡോണിയ അതിര്‍ത്തി അടച്ചിരുന്നു.
പതിനാലായിരത്തിലധികം അഭയാര്‍ഥികളെ മാസിഡോണിയയില്‍ പ്രവേശിപ്പിച്ചു. പരിധി കഴിഞ്ഞതിനെ തുടര്‍ന്നാണ് അതിര്‍ത്തി അടച്ചത്. മധ്യധരണ്യാഴി കടന്നു ഗ്രീസിലെത്തിയ അഭയാര്‍ഥികളെ തുര്‍ക്കിക്കു കൈമാറാന്‍ കരാറുണ്ടാക്കിയിരുന്നു.
ഇഡോമെനിയിലെ ക്യാംപില്‍ ചെറിയ ടെന്റുകളിലാണ് അഭയാര്‍ഥികള്‍ കഴിയുന്നത്. റെയില്‍വേ ട്രാക്കിനോടു ചേര്‍ന്നാണ് ടെന്റുകള്‍. സന്നദ്ധ സംഘടനകളാണ് ഇവര്‍ക്കു ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നത്. അഭയാര്‍ഥികള്‍ക്കു വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. പുതുതായി തയാറാക്കുന്ന ഔദ്യോഗിക ക്യാംപിലേക്ക് ഇവരെ നീക്കുമെന്നാണ് പൊലിസും സര്‍ക്കാരും പറയുന്നത്.
സാമ്പത്തിക പരാധീനത അനുഭവിക്കുന്ന ഗ്രീസില്‍ അന്പത്തിനാലായിരത്തിലധികം അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്ക്. പത്തു ലക്ഷം പേരാണ് ഇതിനകം തുര്‍ക്കിയില്‍നിന്നും മറ്റും ഗ്രീസിലെത്തിയത്.