മലപ്പുറം: കേരള വിദ്യാഭ്യാസ ചട്ടപ്രകാരം 2016 മുതല്‍ നിയമിതരായ നാലായിരത്തോളം വരുന്ന അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും ഉടന്‍ ലഭ്യമാക്കകണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സോഫ്റ്റ്‌വെയറിലെ സാങ്കേതികതടസം പറഞ്ഞ് അംഗീകാരം നല്‍കാതിരുന്നത് കടുത്ത നിയമലംഘനമാണ്. നോണ്‍ അപ്രൂവല്‍ ടീച്ചേഴ്‌സ് നടത്തുന്ന സമര പരിപാടികള്‍ക്കും യോഗം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും പിടിച്ചുപറിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും അതിനെതിരേ സമാനചിന്താഗതിക്കാരുമായി യോജിച്ച് നിയമനടപടികള്‍ കൈക്കെകാള്ളുമെന്നും സംസ്ഥാന സമിതി വ്യക്തമാക്കി.
ജീവനക്കാരും സര്‍ക്കാരുമായി രണ്ടുതവണ ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടും ധാരണ ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തിയതിന് ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ക്ക് വില കല്‍പിക്കാതെ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പളം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയത് അംഗീകരിക്കാനാവില്ല.
മഹാമാരിയുടെ മറവില്‍ അവകാശങ്ങളും ആനുകൂല്യങ്ങളും ഒന്നൊന്നായി കവര്‍ന്നെടുക്കുന്നതിനെതിരേയും യോഗം പ്രതിഷേധിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് എം.വി അലിക്കുട്ടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.പി അബ്ദുല്‍ഹഖ്, ട്രഷറര്‍ എം.പി അബ്ദുല്‍ ഖാദര്‍, എം.എ ലത്തീഫ്, മാഹിന്‍ ബാഖവി, പി. മുഹമ്മദലി, എം.ടി സൈനുല്‍ ആബിദീന്‍, എസ്.എ റസാഖ്, എം.പി അയ്യൂബ്, എം.എ സാദിഖ്, നൂറുല്‍ അമീന്‍, മന്‍സൂര്‍ മാടമ്പാട്ട്, കെ. അബ്ദുസ്സലാം, എ.പി. ബഷീര്‍, താജുദ്ദീന്‍ സംസാരിച്ചു.
Comments are closed for this post.