
ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് സെപ്റ്റംബര്‍ 13ന് വഴുതക്കാട് ഗവ. വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കും. ആദ്യത്തെ മൂന്നു വിജയികള്‍ക്ക് യഥാക്രമം ഇരുപതിനായിരം, പതിനയ്യായിരം, പതിനായിരം രൂപ ക്യാഷ് പ്രൈസ് നല്‍കും. മികച്ച രീതിയില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രോത്സാഹന സമ്മാനായി രണ്ടായിരം രൂപവീതം നല്‍കും.
കൂടാതെ മാധ്യമസ്ഥാപനങ്ങള്‍ക്ക് ഇതേ രീതിയില്‍ ഇരുപതിനായിരം, പതിനയ്യായിരം, പതിനായിരം രൂപ ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനമായി രണ്ടായിരം രൂപ വീതവും നല്‍കും. വിവിധ കലാസാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, ക്ലബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, കുടുംബശ്രീ യൂനിറ്റുകള്‍, ഇതര സര്‍ക്കാര്‍ റിക്രിയേഷന്‍ ക്ലബുകള്‍ തുടങ്ങിയ സംഘടനകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഓഗസ്റ്റ് 30 വരെ മ്യൂസിയത്തിന് എതിര്‍വശത്തുള്ള ടൂറിസം വകുപ്പ് ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് 9447750697, 9446373722, 9447090334 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.