2022 July 03 Sunday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

അതിര്‍ത്തിയില്‍ പാക് ആക്രമണം; ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ ഒരു ബി.എസ്.എഫ് ജവാന്‍ കൊല്ലപ്പെട്ടു. ആര്‍.എസ് പുര സെക്ടറിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മറ്റൊരു ബി.എസ്.എഫ് ജവാനും ഒരു പ്രദേശവാസിക്കും പരുക്കേറ്റു. സംഭവത്തില്‍ ബി.എസ്.എഫ് ജവാന്‍ സുശീല്‍ കുമാര്‍ ആണ് കൊല്ലപ്പെട്ടത്. വെടിയേറ്റ ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഞായറാഴ്ച രാത്രി മുതലാണ് പാക് സൈന്യം വെടിവയ്പ്പ് ആരംഭിക്കുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ വരെ വെടിവയ്പ് നീണ്ടുനിന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ചു ദിവസത്തിനിടെ പാക് സൈന്യം നടത്തിയ എട്ടാം വെടിനിര്‍ത്തല്‍ലംഘനമാണിത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.