ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
അതിര്‍ത്തിയില്‍ ഗുരുതര സാഹചര്യമെന്ന് സൈന്യം
TAGS
ന്യൂഡല്‍ഹി: ഇടവേളയ്ക്കു ശേഷം ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം രൂക്ഷമാകുന്നു. ചൈനീസ് സൈന്യം കടന്നുകയറാന്‍ ശ്രമിക്കുകയും ഇന്ത്യന്‍ സൈന്യം സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തതിനു പിറകെ സൈനികമേധാവികള്‍ സംഘര്‍ഷ സാഹചര്യമുള്ള പാംഗോങ്ങിലും ചൂഷൂലിലും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. അതിര്‍ത്തിയിലെ സാഹചര്യം ഗുരുതരമാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയ്ക്ക് സൈന്യം സര്‍വസജ്ജമാണെന്നു വ്യക്തമാക്കിയ അദ്ദേഹം, ലേയിലെ വിവിധ സൈനിക കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയതായും വ്യക്തമാക്കി.
നേരത്തെ, ലഡാക്കില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വധിക്കപ്പെട്ടിരുന്നു. ചൈനീസ് പക്ഷത്തും വലിയ നാശനഷ്ടമുണ്ടായി. ഇതിനു പിന്നാലെ നിരവധി ചര്‍ച്ചകള്‍ നടക്കുകയും പ്രദേശം ശാന്തമാകുകയും ചെയ്തിരുന്നു.
എന്നാല്‍, കഴിഞ്ഞ മാസം 29ന് ചൈനീസ് സൈന്യം വീണ്ടും കടന്നുകയറ്റത്തിനു ശ്രമിച്ചതാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയത്. കഴിഞ്ഞ ദിവസവും അതിര്‍ത്തിയില്‍ ചൈന കുടുതല്‍ സൈനിക, ആയുധ വിന്യാസം നടത്തുന്നതായാണ് വിവരം.
കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.