
കോഴിക്കോട്: അണ്‍എയ്ഡഡ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെ സേവന-വേതന രീതി ക്രമീകരിക്കണമെന്നും അതിനായി നിയമസഭ പൂര്‍ണ പിന്തുണ നല്‍കുമെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. കേരള അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സ്റ്റാഫ് യൂനിയന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച അണ്‍എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ മക്കള്‍ക്ക് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉപഹാരം നല്കി. കേരള അണ്‍എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സ്റ്റാഫ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വേണു കക്കട്ടില്‍ അധ്യക്ഷനായി. ഓര്‍മശക്തിയില്‍ ഗിന്നസ് റെക്കോഡ് നേടിയ പ്രജീഷ് കണ്ണനെ ചടങ്ങില്‍ അനുമോദിച്ചു. ടി. ദാസന്, മുജീബ് റഹ്മാന്, സജിത, ഉണ്ണികൃഷ്ണന്, ലിസി തോമസ് സംസാരിച്ചു.
ട്രെയിനില്‍ നിന്ന് 60 കിലോ പുകയില ഉല്പന്നങ്ങള് പിടികൂടി
കോഴിക്കോട്: ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ 60 കിലോയിലേറെ തൂക്കം വരുന്ന പുകയിലപ്പൊടിയും ഹാന്‍സ് പാക്കറ്റുകളും പിടികൂടി. കമ്പോളത്തില്‍ 80,000 രൂപയോളം വിലമതിക്കുന്നവയാണ് ഉല്പന്നങ്ങള്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും റെയില്‍വേ പൊലിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
മംഗളൂരു-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനില്‍ പുറകിലെ കോച്ചില്‍ ചാക്ക് കെട്ടുകളിലായി അടുക്കിവച്ച നിലയിലാണ് ഹാന്‍സ് പാക്കറ്റുകളും രണ്ടു ചാക്കുകളില്‍ നിറയെ പുകയിലപ്പൊടിയും കണ്ടെത്തിയത്. ഓണത്തിന് രൂപീകരിച്ച സ്പെഷല്‍ പട്രോളിങ്ങിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ചാക്ക് കെട്ടുകളില്‍ പുകയിലയുടെ ഗന്ധം വരാതിരിക്കുന്നതിന് കര്പൂരപ്പൊടിയും പൗഡറും വിതറിയിരുന്നു. കോഴിക്കോട് റെയില്‍വേ പൊലിസ് സബ്ഇന്‍സ്പെക്ടര്‍ ബി.കെ സിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോക്ക്യ്ക്ക് കോണ്‍സ്റ്റബിള്‍മാരായ പ്രവീണ്‍, കെ.പി അനില്‍, എ.എസ്.ഐ ശശിധരന് നേതൃത്വം നല്കി.