തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന് വിവിധ അണക്കെട്ടുകളില്‍നിന്ന് വെള്ളം തുറന്നുവിട്ടതിലൂടെ കെ.എസ്.ഇ.ബിക്ക് 45 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി.
നീരൊഴുക്ക് കൂടുന്നതിന് അനുസരിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കലക്ടറുടെ അനുമതിയോടെ അനുവദനീയമായ അളവ് ജലം മാത്രമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിടുന്നതില്‍ പ്രശ്‌നം ഉണ്ടാകില്ല. 9000 ക്യുസെക്‌സ് വെള്ളം മുല്ലപ്പെരിയാറിലേക്ക് സ്പില്‍വേയിലൂടെ ഒഴുകി വന്നാലും പ്രശ്‌നം ഉണ്ടാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഡാമുകളില്‍ റൂള്‍ കര്‍വുകള്‍ സ്ഥാപിച്ച് ജലനിരപ്പ് നിയന്ത്രിച്ചിട്ടുണ്ട്. അണക്കെട്ട് തുറന്നാല്‍ എത്രത്തോളം വെള്ളം പുഴയിലെത്തുമെന്ന് കണ്ടെത്താനാകും. എക്കലും ചെളിയും നീക്കം ചെയ്യുന്നതു സംബന്ധിച്ച് പഠനറിപ്പോര്‍ട്ടുണ്ട്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Comments are closed for this post.