2022 May 29 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഡ്രസ്സ് ഷോറൂമുകള്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ലോകോത്തര മെന്‍സ് വെയര്‍ നിര്‍മാതാക്കളായ അഡ്രസ്സ് മെന്‍സ് അപ്പാരല്‍സിന്റെ മുപ്പത്തിനാലാമത്തെയും മുപ്പത്തിഅഞ്ചാമത്തെയും ഔട്ട്‌ലറ്റുകള്‍ ജൂണ്‍ 25 നു രാവിലെ 11 മണിക്ക് കല്‍പ്പറ്റയിലും വൈകീട്ട് മൂന്നിന് വടകരയിലും പ്രമുഖ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ ഉദ്ഘാടനം ചെയ്യും. ഫുട്‌ബോള്‍ താരങ്ങളായ മുഹമ്മദ് റഫി, പ്രദീപ്, സുഷാന്ത് മാത്യു, പിന്നണിഗായകരായ അഫ്‌സല്‍, കണ്ണൂര്‍ ഷരീഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

2008ല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തനമാരഭിച്ച അഡ്രസ്സ് മെന്‍സ് അപ്പാരല്‍സ് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും പുരുഷവസ്ത്രവ്യാപാര രംഗത്ത് അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിക്കഴിഞ്ഞു. പുരുഷസങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചു മനോഹരമായി ഡിസൈന്‍ചെയ്ത ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുന്നുവെന്നതാണ് അഡ്രസ്സിന്റെ പ്രത്യേകത.

നിലവില്‍ വിവിധരാജ്യങ്ങളിലായി 35 ഔട്ട്‌ലറ്റുകളുള്ള അഡ്രസ്സ് 2020 ആകുമ്പോഴേയ്ക്കും യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലായി നൂറിലധികം ഔട്ട്‌ലറ്റുകള്‍ തുറക്കുമെന്ന് അഡ്രസ്സ് ചെയര്‍മാനും എം.ഡി യുമായ ഷംസുദ്ദീന്‍ നെല്ലറ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.