2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 പുത്തന്‍ മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

അടുത്ത അഞ്ച് വര്‍ഷങ്ങളിലായി 50 പുത്തന്‍ മോഡലുകളുമായി കടന്നു വരികയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍ .ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനി പ്രസിഡന്റെും കമ്പനി സിഇഒ യുമായ മാറ്റ് ലവാറ്റിച്ചിനാണ് ഈ പ്രഖ്യാപനം നടത്തിയത്.

ആഗോളതലത്തില്‍ ഹാര്‍ലിഡേവിഡ്‌സണ്‍ 40 പുതിയ കരാറുകള്‍ ഒപ്പിട്ടതന്റെ ഭാഗമായണ് പ്രഖ്യാപനം. 2020 ആകുംമ്പോഴേകും 200 പുതിയ കരാറുകളില്‍ ഒപ്പിടുകയും ചെയ്യും.

പുതിയ മോഡലുകളുടെ വിവരങ്ങള്‍ കമ്പനി പുറത്ത് വിട്ടിടില്ല. ഹാര്‍ലിയെ പറ്റിയുള്ള ജനങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്കതീതമായിരിക്കും പൂതിയ മോഡലുകളെന്നും ലാവിറ്റ്ച്ചി കൂട്ടിച്ചേര്‍ത്തു. വെറും ബൈക്ക് നിര്‍മാണം മാത്രമല്ല ന്യൂ ജനറേഷന്‍ റൈഡേഴ്‌സിനെ കണ്ടെത്തലുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.