2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം; എ ഗീത കോഴിക്കോട് കളക്ടര്‍

തിരുവനന്തപുരം: ജില്ലാ കളക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഐ.എസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. എറണാകുളം കലക്ടര്‍ രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ എന്‍.എസ്.കെ ഉമേഷ് ആണ് പുതിയ എറണാകുളം കളക്ടര്‍.

വയനാട് കളക്ടര്‍ എ.ഗീതയെ കോഴിക്കോട് കളക്ടര്‍ ആയി മാറ്റി നിയമിച്ചു.

തൃശൂര്‍ കളക്ടര്‍ ഹരിത വി കുമാറാണ് പുതിയ ആലപ്പുഴ കളക്ടര്‍

ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയെ തൃശൂരിലേക്ക് മാറ്റി.

ഐടി മിഷന്‍ ഡയറക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിനെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറാക്കി

ദേശീയ തൊഴിലുറപ്പ് പദ്ധതി ഡയറക്ടര്‍ അനു കുമാരിക്ക് ഐടി മിഷന്‍ ഡയറക്ടറുടെ അധിക ചുമതല നല്‍കി.

അനുകുമാരിക്ക് പകരം സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന് തിരുവനന്തപുരം വികസന കമ്മീഷണറുടെ ചുമതല നല്‍കി

ധനവകുപ്പില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള മൊഹമ്മദ് വൈ സഫീറുള്ളയ്ക്ക് ഇ ഹെല്‍ത്ത് പ്രൊജക്ട് ഡയറക്ടറുടെ അധിക ചുമതല നല്‍കി


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.