2021 January 23 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അഗസ്ത വെസ്റ്റ്‌ലാന്റ്: രാജ്യസഭയില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ഇറ്റലിയുമായി ഇന്ത്യ നടത്തിയ അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് വിഷയത്തില്‍ ബി.ജെ.പി. എം.പി സുബ്രഹ്മണ്യന്‍ സ്വാമി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. ഇടപാടില്‍ സോണിയാ ഗാന്ധിക്കെതിരായ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നീക്കിയതിനെതിരായാണ് നോട്ടീസ് നല്‍കിയത്.

രാജ്യസഭയിലെ തന്റെ ആദ്യദിനം അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടും രണ്ടാം ദിനം അലിഗഢ് സര്‍വകലാശാലയുമായി ബന്ധപ്പെട്ടും സ്വാമി നടത്തിയ പരാമര്‍ശങ്ങള്‍ സഭയുടെ രേഖകളില്‍നിന്നു നീക്കിയിരുന്നു. അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ പേര് രാജ്യസഭയില്‍ പരാമര്‍ശിച്ചതിനെത്തുടര്‍ന്നാണു വീണ്ടും വിഷയം ഉയര്‍ന്നുവന്നത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.