വെസ്റ്റ്ബാങ്ക്
അൽഅഖ്‌സ മസ്ജിദ് ഇസ്‌റാഈൽ അധിനിവേശത്തിൽനിന്ന് സംരക്ഷിക്കാൻ മുസ്‌ലിംകൾക്കൊപ്പം മരണംവരെ പോരാടുമെന്ന് ഫലസ്തീനിലെ ക്രൈസ്തവ നേതാവും ജറൂസലേം ജസ്റ്റിസ് ആൻഡ് പാർട്ടി ഓർഗനൈസേഷൻ അധ്യക്ഷനുമായ ഫാദർ മാനുവൽ മുസല്ലം. അഖ്‌സയുടെ താക്കോൽ അധിനിവേശ ശക്തികളല്ല സൂക്ഷിക്കേണ്ടത്.
പഴയ ജറൂസലേമിൽ സ്ഥിതിചെയ്യുന്ന അഖ്‌സ പള്ളി സംരക്ഷിക്കാൻ ക്രൈസ്തവ വിശ്വാസികളും ഹോളി സെപൾച്ചർ ചർച്ചിന്റെ സംരക്ഷണത്തിന് മുസ്‌ലിംകളും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് അഖ്‌സ പള്ളിയിൽ ഇസ്‌റാഈൽ സൈന്യവും തീവ്രയഹൂദരും അിക്രമിച്ചു കടക്കുന്നതിനിടെയാണ് മാനുവലിന്റെ പ്രസ്താവന.
യഹൂദകുടിയേറ്റക്കാർ അഖ്‌സയിൽ നടത്തുന്ന അതിക്രമങ്ങൾ പള്ളി തകർത്ത് അവിടെ യഹൂദ ആരാധനാലയം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഇത്തരമൊരുഘട്ടത്തിൽ നിശ്ശബ്ദത പാലിക്കുന്നത് പിന്നീട് അഖ്‌സ പള്ളി സംരക്ഷിക്കാനുള്ള അവകാശം തന്നെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.