2020 November 26 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അകാരണമായി ബസ് സര്‍വിസ് റദ്ദാക്കുന്നതായി പരാതിഗൂഡല്ലൂര്‍:

ഗൂഡല്ലൂര്‍ ടി.എന്‍.എസ്.ടി.സി ഡിപ്പോയില്‍ നിന്ന് ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍വിസ് നടത്തുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകള്‍ മുന്നറിയിപ്പില്ലാതെ സര്‍വിസ് റദ്ദാക്കുന്നതായി പരാതി. 

ഇതുകാരണം യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. താളൂര്‍, എരുമാട്, ചേരമ്പാടി, മേഫീല്‍ഡ്, കരിയശോല, പാക്കണ, പാട്ടവയല്‍, മാങ്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ബസുകളാണ് അധികവും സര്‍വിസ് മുടക്കുന്നത്. സര്‍ക്കാര്‍ ബസിനെ മാത്രം ആശ്രയിക്കുന്ന പ്രദേശത്തുകാര്‍ക്ക് ഇത് ഏറെ ദുരിതമായിരിക്കുകയാണ്.
സ്ത്രീകളടക്കമുള്ള യാത്രക്കാരാണ് ബസുകളുടെ അകാരണമായി മുടങ്ങുന്നത് കാരണം പെരുവഴിയിലാകുന്നത്. വന്യമൃഗ ഭീഷണിയും നിലനില്‍ക്കുന്ന പ്രദേശത്ത് ബസുകളുടെ സര്‍വിസ് മുടക്കം ജനങ്ങളുടെ ജീവനും ഭീഷണിയാകുന്നുണ്ട്. ഇതിന് ശാശ്വതപരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.