2021 June 20 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അംഗപരിമിത വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അംഗപരിമിത വിദ്യാര്‍ഥികളുടെ പഠനത്തിനു സാമ്പത്തിക സഹായം നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
പ്ലസ്‌വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനംനടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ അംഗവൈകല്യമുള്ളതും 2,50,000 രൂപയില്‍ കവിയാതെ കുടുംബ വാര്‍ഷിക വരുമാനമുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
നിശ്ചയിക്കപ്പെട്ട വ്യവസ്ഥകള്‍ക്കു വിധേയമായി www.scholarsh-ips.gov.in എന്ന വെബ്‌സൈറ്റിലെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖാന്തിരം ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.
നേരിട്ടുളള അപേക്ഷകള്‍ പരിഗണിക്കില്ല.
ഇന്ത്യാ സര്‍ക്കാരിന്റെ Depar-tment of Empowerment of Per-sons with Disabilities നേരിട്ട് നടപ്പാക്കുന്ന സ്‌കോളര്‍ഷിപ്പിന്റെ തുക വിതരണം ജൗയഹശര എശിമിരശമഹ ങമിമഴലാലി േട്യേെലാ (PFM-S) എന്ന വെബ്‌സൈറ്റിലൂടെയാണ്.
വിദ്യാര്‍ഥികള്‍ അവസാന തിയതിയായ സെപ്റ്റംബര്‍ 30നകം അപേക്ഷിക്കണം.
വിശദവിവരങ്ങള്‍ക്കായി www.scholarships.gov.in, www.collegiatee-du.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
ഫോണ്‍:
0471 2306580, 9446096580, 9446780308


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.