2020 January 23 Thursday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

സിംബാബ്‌വെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു

 

ക്വാലലംപൂര്‍: സിംബാബ്‌വെയുടെ മുന്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസ്സായിരുന്നു. സിംഗപ്പൂരിലാണ് അന്ത്യം.

1924 ഫെബ്രുവരി 21ന് ജനിച്ച മുഗാബെ കമ്മ്യൂണിസ്റ്റും ദേശീയ വിപ്ലവകാരിയുമായിരുന്നു. 1970 കളില്‍ അദ്ദേഹം സര്‍ക്കാരിനെതിരെ ഗറില്ലാ ക്യാംപയിന്‍ നടത്തി. ജനാധിപത്യ ഭൂരിപക്ഷ ഭരണത്തിലേക്ക് മാറുകയാണെങ്കില്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ 1979 ല്‍ പ്രഖ്യാപിച്ചു.

സാനു- പി.എഫ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മുഗാബെ 63 ശതമാനം വോട്ടുകള്‍ നേടി പിറ്റേവര്‍ഷം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ പിന്നീട് പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്തുകയും ഭരണഘടനയെ മാറ്റുകയും ചെയ്ത മുഗാബെയെ ആണ് കണ്ടത്. പ്രധാനമന്ത്രി പദം ഒഴിവാക്കി 1987 ല്‍ പ്രസിഡന്‍ഷ്യല്‍ അധികാരം ഏര്‍പ്പെടുത്തി.

സ്വാതന്ത്ര്യത്തിനു ശേഷം നാലു പതിറ്റാണ്ടു കാലം സിംബാബ്‌വേ ഭരിച്ച മുഗാബെയ്ക്ക് 2017 നവംബറിലാണ് രാജിവച്ചൊഴിയേണ്ടി വന്നത്. ഇംപീച്ച്‌മെന്റ് നടപടിയും സൈന്യത്തിന്റെ ഇടപെടലും കാരണമായിരുന്നു രാജി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.